ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ റെലിക്സ് സ്മയിൽ (ReLEx SMILE) ചികിത്സ ആരംഭിച്ചു.

ReLEx SMILE treatment started at Dr. Agarwal's Eye Hospital. ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ ആരംഭിച്ച റെലിക്സ് സ്മൈൽ ചികിത്സ സംവിധാനത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു. ഡോ. രമ്യ സമ്പത്ത്, ഡോ. സഞ്ജന പി, ഡോ. സൗന്ദരി എന്നിവർ സമീപം

പുതിയ ചികിത്സ രീതി ആരംഭിച്ചതിന്റെ ഭാഗമായി ഈ മാസം 31 വരെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, റെലിക്സ് സ്മയിൽ വിലയിരുത്തലുകൾ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

30 സെക്കൻഡുകൾക്കുള്ളിൽ കാഴ്ചയിലെ ബുദ്ധിമുട്ടുകൾ  തിരുത്താൻ കഴിയുന്ന നൂതന ഫെംറ്റോസെക്കൻഡ് ലേസർ സിസ്റ്റമായ വിസുമ്യാക്സ് (VisuMax) 500 നൊപ്പം ഏറ്റവും കുറവ് ഇൻവേസിവും കൃത്യവുമായ ലേസർ വിഷൻ കറക്ഷനിലൂടെ സമീപ കാഴ്ച സാധ്യമാക്കുന്ന റെലിക്സ് സ്മയിൽ ചികിത്സാരീതി കൊച്ചിയിലെ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ ആരംഭിച്ചു.

പരമാവധി കുറവ് 

ഇൻവേസിവായ ലേസർ നേത്ര ശസ്ത്രക്രിയയിലൂടെ മയോപിയ (സമീപക്കാഴ്ച) ശരിയാക്കുന്ന  റിഫ്രക്ടീവ് ലെൻറികുലി എക്സ്ട്രാക്ഷൻ - സ്മാൾ ഇൻസിഷൻ ലെൻറികുലി എക്സ്ട്രാക്ഷൻ എന്നതിൻറെ ചുരുക്കപ്പേരാണ് റെലിക്സ് സ്മൈൽ.  ഈ ചികിത്സക്കിടെ  ഫെംറ്റോസെക്കൻഡ് ലേസർ  കോർണിയക്കുള്ളിൽ ലെൻറിക്കൂളെന്നു വിളിക്കുന്ന ലെൻസ് ആകൃതിയിലുള്ള ഒരു ചെറിയ ടിഷ്യു സൃഷ്ടിക്കുന്നു. പിന്നീട് ഇത് നീക്കം ചെയ്ത് കോർണിയയെ പുനർരൂപകല്പന ചെയ്യുകയും പ്രകാശം റെറ്റിനയിൽ ശരിയായി കേന്ദ്രീകരിക്കാൻ  അനുവദിക്കുകയും ചെയ്യും.

പലപ്പോഴും കണ്ണട, കോൺടാക്റ്റ് ലെൻസുകൾ എന്നിവയുടെ ആവശ്യകത കുറയ്ക്കുകയോ അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്തു കൊണ്ട് പരമാവധി കുറഞ്ഞ അസ്വസ്ഥതയോടെ കാഴ്ച മെച്ച പ്പെടുത്തി വേഗത്തിൽ സുഖം പ്രാപിക്കാനും ഇടയാക്കുന്നു. അസാധാരണമായ കൃത്യതയോടും സുരക്ഷയോടും കൂടി ശസ്ത്രക്രിയ നടത്താനും ഒരു റെലിക്സ് സ്മയിലിനെ പ്രാപ്തമാക്കാനും ഡോക്ടർമാരെ സഹായിക്കുന്നൊരു അത്യാധുനിക ഫെംറ്റോസെക്കൻഡ് ലേസർ സംവിധാനമാണ് വിസു മ്യാക്സ് 500 .

ഹൈബി ഈഡൻ എംപി ഡോ. അഗർവാൾസിൽ ആരംഭിച്ച അത്യാധുനിക നേത്ര ചികിത്സ സംവിധാനമായറെലിക്സ് സ്മയിലിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി സെന്ററിലെ ക്ലിനിക്കൽ സർവ്വീസ് റിജിയണൽ മേധാവികളായ ഡോ. സൗന്ദരി എസ്, ഡോ. രമ്യ സമ്പത്ത്, ഡോ. സഞ്ജന പി, ഓപ്പറേഷൻസ് ആൻറ് ബിസിനസ് വൈസ് പ്രസിഡൻറ് ധീരജ് ഇ. ടി എന്നിവർ സന്നിഹിതരായിരുന്നു. 

പുതിയ ചികിത്സ രീതി ആരംഭിച്ചതിന്റെ ഭാഗമായി ഈ മാസം 31 വരെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, റെലിക്സ് സ്മയിൽ വിലയിരുത്തലുകൾ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി  ലഭ്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തികഞ്ഞ കൃത്യതയോടെ മയോപിയ ശരിയാക്കുന്ന വിപ്ലവകരവും പരമാവധി കുറവ് ഇൻവേസീവുമായ ഏറ്റവും പുതിയ നേത്ര പരിചരണ സാങ്കേതിക വിദ്യ യായ റെലിക്സ് സ്മൈൽ ചികിത്സ സംവിധാനം കൊച്ചി നഗരത്തിലേക്കു കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സൗന്ദരി എസ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

Comments

    Leave a Comment